യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ;കണ്ണൂർ പായത്ത് സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം രംഗത്ത്

  1. Home
  2. Kerala

യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ;കണ്ണൂർ പായത്ത് സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം രംഗത്ത്

sneha-suicide-case


കണ്ണൂർ പായം സ്വദേശിനി സ്‌നേഹയുടെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെനുള്ള ആരോപണവുമായി കുടുംബം . ഭർത്താവ് ജിനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്കു മുമ്പ് സ്‌നേഹ എഴുതിയ കത്തും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിന്റെയും കുടുംബത്തിന്റെയും തുടർച്ചയായ ഉപദ്രവങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് കത്തിൽ പറയുന്നത്.

2020 ജനുവരിയിലായിരുന്നു സ്‌നേഹയും ജിനീഷും തമ്മിലുള്ള വിവാഹം.
പിന്നീടിങ്ങോട്ട് ജിനീഷും കുടുംബവും നിരന്തരം സ്‌നേഹയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സ്‌നേഹയുടെ ബന്ധുക്കളുടെ ആരോപണം. സ്ത്രീധനം ആവശ്യപ്പെട്ടും പലതവണ ഉപദ്രവിച്ചിരുന്നു. ഇവർക്കെതിരെ ഇരിട്ടി, ഉളിക്കൽ പോലിസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിരുന്നു.

കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞ് വെളുത്തതാണെന്നും താൻ കറുത്തതാണെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞും ജീനീഷ് സ്‌നേഹയെ ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. ഏപ്രിൽ 15-ന് രാത്രി ഇതേച്ചൊല്ലി വലിയ വഴക്കുണ്ടായി. തുടർന്ന് സ്‌നേഹയെ കുടുംബം ഭർതൃവീട്ടിൽനിന്ന് സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം സ്‌നേഹയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്