ഹൈബ്രിഡ് കഞ്ചാവ് കേസ്;തസ്ലീമ സുൽത്താനയെ ഒന്നാം പ്രതി; പ്രധാന സാക്ഷി ശ്രീനാഥ് ഭാസി; ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല,കുറ്റപത്രം ഇന്ന് സമർപ്പിക്കും

  1. Home
  2. Kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്;തസ്ലീമ സുൽത്താനയെ ഒന്നാം പ്രതി; പ്രധാന സാക്ഷി ശ്രീനാഥ് ഭാസി; ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല,കുറ്റപത്രം ഇന്ന് സമർപ്പിക്കും

alappuzha hybrid cannabis


ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. തസ്ലീമ സുൽത്താനയാണ് ഒന്നാം പ്രതി.നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി.നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.തസ്ലീമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കള്ളടക്കം 49 പേരാണ് കേസിലെ സാക്ഷികൾ.ശ്രീനാഥ് ഭാസി ഉൾപ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി.

കഴിഞ്ഞ മാസം രണ്ടിനാണ് മൂന്നു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയും കൂട്ടാളിയും പിടിയിലായത്. ബെംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാർഡൻ എന്ന റിസോർട്ടിൽ എത്തിച്ചപ്പോൾ ആണ് എക്‌സൈസ് പിടികൂടിയത്. ആവശ്യക്കാർ എന്ന രീതിയിൽ കെണിയൊരുക്കിയാണ് എക്‌സൈസ് സംഘം പ്രതികളെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എത്തിച്ചത്.ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള ചലച്ചിത്ര നടന്മാർക്ക് ഹൈബ്രിഡ് കഞ്ചാവ് കൈമാറിയതായി പ്രതി എക്‌സൈസിന് മൊഴി നൽകിയിരുന്നു. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവിന്.