'മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ഞാനാളല്ല'; എഴുത്തച്ഛൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനോയ് തോമസ്

  1. Home
  2. Kerala

'മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ഞാനാളല്ല'; എഴുത്തച്ഛൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനോയ് തോമസ്

vinoy thomas


മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനെക്കുറിച്ച് താൻ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രമുഖ എഴുത്തുകാരൻ വിനോയ് തോമസ്. എഴുത്തച്ഛനെ ആദരിക്കുന്നവരുടെയും സാധാരണക്കാരുടെയും മതപരമായ വിശ്വാസങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളെയും താൻ ആദരിക്കുന്നുവെന്നും ആരുടെയും വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ താൻ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള ഭാഷാ സാഹിത്യചരിത്രം കേവലം വിശ്വാസങ്ങളുടെ പുറത്താവരുതെന്നും അതിന് ശാസ്ത്രീയമായ തെളിവുകൾ വേണമെന്നുമാണ് താൻ പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്ന് വിനോയ് തോമസ് വിശദീകരിച്ചു. പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്ന ചരിത്ര സത്യങ്ങളെക്കുറിച്ചാണ് താൻ സംസാരിച്ചത്. എന്നാൽ തന്റെ പ്രസംഗത്തിലെ വരികൾ പൂർണ്ണമായി കേൾക്കാതെ ഒരു പത്രസ്ഥാപനം നൽകിയ ഗ്രാഫിക് കാർഡ് മാത്രം കണ്ടവരാണ് തനിക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്. ഭാഷാ സാഹിത്യത്തിൽ മിഷനറിമാരുടെ പങ്കും കൃത്യമായി പഠിപ്പിക്കപ്പെടണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരടിസ്ഥാനവുമില്ലാതെ സോഷ്യൽ മീഡിയയിലൂടെ തെറിവിളിക്കുന്നത് പുതിയ രീതിയായി മാറിയെന്നും സാംസ്കാരിക നായകരും കലാകാരന്മാരും ഇതിന് ഇരകളാകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ദീപിക പത്രത്തിന്റെ 140-ാം വാർഷിക വേളയിലാണ് എഴുത്തച്ഛനല്ല മിഷനറിമാരാണ് ഭാഷാ സൃഷ്ടാക്കൾ എന്ന പരാമർശം വിനോയ് തോമസ് നടത്തിയത്. വരേണ്യ സാഹിത്യാചാര്യന്മാർ ചില ചരിത്ര സത്യങ്ങൾ ബോധപൂർവം മറച്ചുവെക്കുകയാണെന്നും അന്ന് അദ്ദേഹം ആരോപിച്ചിരുന്നു.


പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ആ​രാ​ണ് മ​ല​യാ​ള ഭാ​ഷ സൃ​ഷ്‌​ടി​ച്ച​ത്? ന​വം​ബ​ർ ഒ​ന്നി​ന് ഇ​രി​ട്ടി താ​ലൂ​ക്കി​ൽ എ​ന്നെ ഒ​രു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ചു; മ​ല​യാ​ളഭാ​ഷാ വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്. മ​ല​യാ​ള ഭാ​ഷ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന ചോ​ദ്യ​ത്തി​ന് മ​ല​യാ​ള ഭാ​ഷ​യ്ക്ക് ഒ​രു പി​താ​വു​ണ്ടെ​ന്നും അ​ത് എ​ഴു​ത്ത​ച്ഛ​ൻ ആണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഞാ​ൻ പ​റ​യ​ട്ടെ, എ​ഴു​ത്ത​ച്ഛ​ൻ എ​ന്ന് പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല. എ​ഴു​ത്ത​ച്ഛ​ൻ ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല. ഇ​ത് ഞാ​ൻ തു​ഞ്ച​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. അ​വി​ടെ ഞാ​ൻ വെ​ല്ലു​വി​ളി ന​ട​ത്തി​യ​താ​ണ്. എ​ഴു​ത്ത​ച്ഛ​ൻ എ​ന്നു പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തെ​ങ്കി​ലും എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​ൻ എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാം എ​ന്നു വെ​ല്ലു​വി​ളി​ച്ചു. എ​ഴു​ത്ത​ച്ഛ​ൻ എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച് വെ​ല്ലു​വി​ളി​ച്ചു. അ​പ്പോ​ൾ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡ​യ​റ​ക്‌​ട​ർ എ​ഴു​ന്നേ​റ്റ് പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. പി​ന്നെ, എ​ങ്ങ​നെ​യാ​ണ് ഒ​രു ഭാ​ഷാപി​താ​വ് ഉ​ണ്ടാ​യ​ത്.

മ​ല​യാ​ള ഭാ​ഷ ഉ​ണ്ടാ​കു​ന്ന​ത് വൈ​ദേ​ശി​ക​മാ​യ പ​ല ഭാ​ഷ​ക​ളു​ടെ​യും സ​ങ്ക​ല​നം കൊ​ണ്ടാ​ണ്. നാ​ലാം നൂ​റ്റാ​ണ്ട് തൊ​ട്ട് പേ​ർ​ഷ്യ​ൻ, അ​റ​ബ്, ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല രാ​ജ്യ​ക്കാ​രും കേ​ര​ള​ത്തി​ൽ വ​ന്നി​രു​ന്നു. പോ​ർ​ച്ചു​ഗീ​സു​കാ​രും എ​ത്തി​യി​രു​ന്നു. ഇ​വ​രെ​ല്ലാം ക​ച്ച​വ​ട​ത്തി​നാ​യി​രു​ന്നു വ​ന്ന​ത്. ആ ​ക​ച്ച​വ​ട​ത്തി​നാ​യി ക്രി​സ്ത്യാ​നി​ക​ളും ജൂ​ത​ന്മാ​രും ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് അ​വ​ർ അ​വ​രു​ടെ ഭാ​ഷ​യി​ൽ ചോ​ദി​ക്കും. ന​മ്മ​ൾ ന​മ്മു​ടെ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യും. അ​ങ്ങ​നെ, അ​വ​രു​ടെ ഭാ​ഷ​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഭാ​ഷ​യും ക​ല​ർ​ന്ന ഒ​രു വെ​ങ്ക​ലഭാ​ഷ​യാ​ണ് മ​ല​യാ​ളം. ഇ​തി​ൽ, ഗ​ദ്യ​മി​ല്ലാ​യി​രു​ന്നു, ക​വി​ത​യി​ല്ലാ​യി​രു​ന്നു, ചെ​റു​ക​ഥ​യി​ല്ലാ​യി​രു​ന്നു, ഇ​തി​ൽ നോ​വ​ൽ ഇ​ല്ലാ​യി​രു​ന്നു, നാ​ട​കം ഇ​ല്ലാ​യി​രു​ന്നു, വ്യാ​ക​ര​ണ​മി​ല്ലാ​യി​രു​ന്നു, നി​ഘ​ണ്ടു ഇ​ല്ലാ​യി​രു​ന്നു. ഭാ​ഷ​യു​ടെ ഒ​രു സ്വ​ഭാവ​വും ഇ​ല്ലാ​ത്ത പ്രാ​കൃ​ത​മാ​യ ഭാ​ഷ​യാ​യി​രു​ന്നു മ​ല​യാ​ളം. ഇ​ത്​ എ​ഴു​ത്ത​ച്ഛ​നാ​ണോ നിർമിച്ച​ത്?

ഈ ​മ​ല​യാ​ള ഭാ​ഷ എ​ന്ത് ഉ​ദ്ദേ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​യാ​ലും, മ​ത​പ്ര​ചാര​ണ​ത്തി​നു വേ​ണ്ടി​യാ​യാ​ലും, ഉ​ണ്ടാ​ക്കി​യ​തും ഇ​തി​ൽ ആ​ദ്യ​മാ​യി ഗ​ദ്യ​മു​ണ്ടാ​ക്കി​യ​തും ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. മ​ല​യാ​ള ഭാ​ഷ​യി​ൽ ആ​ദ്യം ക​ഥ​യു​ണ്ടാ​ക്കു​ന്ന​ത് ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. വ​ണ​ക്ക​മാ​സ​ത്തി​ലൊ​ക്കെ ഇ​ത്ത​രം ക​ഥ​ക​ളു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ചെ​റു​ക​ഥാ രൂ​പ​ങ്ങ​ൾ. ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട്, ബെ​ഞ്ച​മി​ൻ ബെ​യ്‌​ലി തു​ട​ങ്ങി​യ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് മ​ല​യാ​ളഭാ​ഷ ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​നെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രെ​യാ​ണ് ഈ ​സ്ഥാ​ന​ത്ത് വി​ളി​ക്കേ​ണ്ട​ത്. ഇ​തി​നു പ​ക​ര​മാ​ണ്, ജീ​വി​ച്ചി​രി​ക്കാ​ത്ത ഒ​രാ​ളെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കു​ന്ന​ത്.