ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ടിവി അനുപമയെ തദ്ദേശ സ്പെഷ്യൽ സെക്രട്ടറിയാക്കി, എംജി രാജമാണിക്യം ദേവസ്വം സെക്രട്ടറി

  1. Home
  2. Kerala

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ടിവി അനുപമയെ തദ്ദേശ സ്പെഷ്യൽ സെക്രട്ടറിയാക്കി, എംജി രാജമാണിക്യം ദേവസ്വം സെക്രട്ടറി

TV ANUPAMA

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എംജി രാജമാണിക്യത്തെ ദേവസ്വം സെക്രട്ടറിയായും ടിവി അനുപമയെ തദ്ദേശ സ്പെഷ്യൽ സെക്രട്ടറിയായും മാറ്റി. രാജൻ ഗൊബ്രഗഡേയാണ് അഡീഷണൽ ചീഫ് സെക്രട്ടറി. ആരോഗ്യത്തിന് സാംസ്കാരിക വകുപ്പിന്റെ കൂടി അധിക ചുമതലയും നൽകിയിട്ടുണ്ട്. ഐടി സെക്രട്ടറി രക്തൻ കേൽക്കറിന് സഹകരണ വകുപ്പിന്റെ കൂടി ചുമതല നൽകി. കെഎസ്ഐഡിസി ഡയറക്ടർ ഹരികിഷോറിന് പിആർഡി സെക്രട്ടറിയുടെ ചുമതലയും നൽകി.