ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചു
ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോക്, എൻ. പ്രശാന്ത് ഇവരുടെ സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് 2024 നവംബർ 11ന് പ്രശാന്ത് സസ്പെൻഷനിലായത്. പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് ഏപ്രിലിൽ അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.സസ്‌പെൻഷൻ പിൻവലിച്ചതോടെ ഇരുവരെയും സർവീസിലേക്ക് തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അവരുടെ പുതിയ ചുമതലകൾ സംബന്ധിച്ച തീരുമാനങ്ങൾ നാളെ ചേരുന്ന സിവിൽ സർവീസ് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും.
