കിഫ്ബി പദ്ധതികള്‍ നിര്‍ത്തലാക്കിയാല്‍ പ്രതിഷേധമുണ്ടാകും, കേന്ദ്ര ഫണ്ട് നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി; തോമസ് ഐസക്

  1. Home
  2. Kerala

കിഫ്ബി പദ്ധതികള്‍ നിര്‍ത്തലാക്കിയാല്‍ പ്രതിഷേധമുണ്ടാകും, കേന്ദ്ര ഫണ്ട് നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി; തോമസ് ഐസക്

thomas issac


കിഫ്ബി പദ്ധതികളിൽ അധിക ഭൂമി ഏറ്റെടുത്തത് ഭാവി മുന്നിൽ കണ്ടുകൊണ്ടാണെന്നും പദ്ധതികൾ നിർത്തിവെക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. കണ്ണൂർ പരിഷദ് ഭവനിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിവില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് അന്ന് കൂടുതൽ ഭൂമി ഏറ്റെടുത്തതെന്നും കേന്ദ്ര നിർദ്ദേശപ്രകാരമാണ് വില നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയുടെ പ്രവർത്തനം മുൻ ഉമ്മൻ ചാണ്ടി സർക്കാരും അംഗീകരിച്ചതാണെന്നും എല്ലാ എം.എൽ.എമാരും കിഫ്ബി ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കിഫ്ബിയിൽ ഇപ്പോഴും 24,000 കോടി രൂപ ബാക്കിയുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്ന കണക്കുകളിൽ ചെറിയ വ്യത്യാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ അർഹമായ ഫണ്ട് നിഷേധിച്ചതാണ് കേരളത്തിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നും തോമസ് ഐസക് ആരോപിച്ചു.

അതേസമയം, സി.എം.ആർ.എൽ കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി നോട്ടീസ് പതിച്ച നടപടിയെയും അദ്ദേഹം വിമർശിച്ചു. ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇ.ഡി ധൃതിപിടിച്ച് നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിനായി കുറച്ചുകൂടി സമയം അനുവദിക്കാമായിരുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.