അനധികൃത മദ്യശേഖരം: ആന്റോ അഗസ്റ്റിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  1. Home
  2. Kerala

അനധികൃത മദ്യശേഖരം: ആന്റോ അഗസ്റ്റിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

anto augustine


വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആന്റോയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മദ്യം കണ്ടെടുത്ത വയനാട് കാരാപ്പുഴ റിസർവോയറിന് സമീപത്തെ വീട് ആന്റോയുടെ പേരിലല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും പ്രോസിക്യൂഷൻ ഇതിനെതിരെ തെളിവുകൾ ഹാജരാക്കി.

അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 67 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തത്. വ്യാജമദ്യം സൂക്ഷിച്ചതടക്കം അബ്കാരി നിയമത്തിലെ 55 ഐ, 55 എ, 58 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.