വീട്ടിൽ അനധികൃത മദ്യശേഖരം: ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി

  1. Home
  2. Kerala

വീട്ടിൽ അനധികൃത മദ്യശേഖരം: ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി

anto augustine


വീട്ടിൽ നിന്ന് 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് വയനാട് കാരാപ്പുഴയിലെ മൂങ്ങാനിയിലുള്ള വീട്ടിൽ നിന്ന് മദ്യം പിടികൂടിയത്.

43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്റർ വിദേശ വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് കണ്ടെടുത്തത്. തുടർന്ന് കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചെ വയനാട്ടിലെത്തിച്ച് എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

വ്യാജമദ്യം സൂക്ഷിച്ചതടക്കം അബ്കാരി നിയമത്തിലെ 55 ഐ, 55 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയധികം മദ്യം എങ്ങനെ വീട്ടിലെത്തി എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും താൻ മദ്യം കഴിക്കാറില്ലെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ മറുപടി.