അൺഎയ്ഡഡ് സ്‌കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം: കർശന നടപടിയെന്നു മന്ത്രി വി. ശിവൻകുട്ടി

അൺഎയ്ഡഡ് സ്‌കൂളുകളിൽ നടന്നുവരുന്ന അനധികൃത പ്ലസ് വൺ പ്രവേശനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.എയ്ഡഡ് സ്‌കൂൾ, പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ ഇറക്കിയത്.
എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് കോട്ട, റിസർവേഷൻ കോട്ട എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗരേഖകളും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ നിർദേശങ്ങൾ അവഗണിച്ച് അഡ്മിഷൻ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രി ഓർമിപ്പിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ എടുക്കുന്ന അഡ്മിഷനുകൾ റദ്ദാക്കപ്പെടാനും മറ്റ് നിയമനടപടികൾ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്.
അൺഎയ്ഡഡ് അല്ലെങ്കിൽ എയ്ഡഡ് വിഭാഗം എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് നിരീക്ഷണ ചുമതല നൽകിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കഠിന നടപടികൾ ഉണ്ടായിരിക്കും.
അതേസമയം, . പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തും. രണ്ടുതവണ ഫോണിലൂടെ സംസാരിച്ചു. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലുമായി ആശയവിനിമയം നടത്തി.മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കോടതിയിൽ പോകാൻ തീരുമാനിച്ചത്. 1,500 കോടി രൂപയാണ് കേരളത്തിന് കിട്ടേണ്ടത്. ആ പണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച ചെയ്യാൻ ഞങ്ങൾ തയാറല്ലെന്നും മന്ത്രി പറഞ്ഞു