പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടിയിട്ടുണ്ട്.
നേരത്തെ ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണറോട് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് വിശദീകരണം തേടിയത്. ഈ മാസം 24ന് കോടതി വീണ്ടും കേസ് പരിഗണിക്കും