ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ആളാണ് ഞാൻ ; നടൻ മമ്മൂട്ടി
കല ഒരിക്കലും അവസാനിക്കാത്തതാണ്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കും പരാജയപ്പെടുന്നവര്‍ക്കും കലാ ജീവിതവുമായി മുന്നോട്ടുപോകാന്‍ സാധിക്കണം. ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ആളാണ് താന്‍. ആ എനിക്ക് നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍ പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും അതിന് സാധിക്കും. കേരളത്തിലെ എല്ലാ തരം മത്സരങ്ങളും ഒരു വിവേചനവുമില്ലാതെ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് കലോത്സവം’ മമ്മൂട്ടി പറഞ്ഞു. കലോൽസവ വേദിയിൽ മഖ്യഅതിഥിയിയ എത്തിയ നടൻ മമ്മൂട്ടി പറഞ്ഞു.
ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഗെയിറ്റിന് പുറത്ത് വച്ച് ഒരു സിഗരറ്റ് കത്തിച്ചാല്‍ ക്ലാസിലെത്തുന്ന നേരത്ത് മാത്രമാണ് അതിലൊരു പുക എനിക്ക് കിട്ടുക. അതുവരെ ആരൊക്കെ ആ സിഗരറ്റ് വലിച്ചുവെന്ന് എനിക്കറിയില്ല. അന്ന് കുട്ടികള്‍ കാണിക്കാത്ത ആ വിവേചനം ഇന്നത്തെ കുട്ടികളും കാണിക്കാറില്ല. അത്രയേറെ സഹകരണത്തോടെയാണ് ഇത്തരം കലോത്സവങ്ങളും നടക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനാണ് ഇത്തവണ കിരീടനേട്ടം. വേണമെങ്കില്‍ കൊല്ലംകാരെയും ഇതുപോലെയാക്കാം. അങ്ങനെ ചെയ്തില്ല. അത് തന്നെയാണ് കൊല്ലംകാരുടെ മഹത്വം. എല്ലാംകൊണ്ടും സമ്പുഷ്ടവുമാര്‍ന്ന ജില്ലയാണ് കൊല്ലം. ഇതാണ് നമ്മള്‍ മലയാളികള്‍. ഈ സഹകരണമാണ് നമുക്കിനിയും വേണ്ടത്. മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.