പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

  1. Home
  2. Kerala

പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

imam


ചെറിയ പെരുന്നാൾ ദിനത്തിൽ ചെർപ്പുളശ്ശേരിയിൽ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽശുക്കൂർ ഖാസിമി (52) ആണ് മരിച്ചത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷമുള്ള ഖുതുബ നിർവ്വഹിച്ചുകൊണ്ടിരിക്കെയായിരുന്നു അന്ത്യം.

മൃതദേഹം ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം ജന്മനാടായ തൊടുപുഴയിലേക്ക് കൊണ്ടുപോകും. അബ്ദുൽശുക്കൂർ ഖാസിമിയുടെ വിയോഗത്തിൽ പ്രമുഖ പണ്ഡിതരും സാമൂഹിക പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.