ആൾമാറാട്ട വിവാദം; എസ്എഫ്ഐ നേതാവ് വിശാഖിനെ സസ്‌പെൻഡ് ചെയ്തു

  1. Home
  2. Kerala

ആൾമാറാട്ട വിവാദം; എസ്എഫ്ഐ നേതാവ് വിശാഖിനെ സസ്‌പെൻഡ് ചെയ്തു

Visakh


കാട്ടാക്കട കോളജിലെ ആൾമാറാട്ട വിവാദത്തിൽ എസ്എഫ്ഐ നേതാവ് വിശാഖിനെ സസ്‌പെൻഡ് ചെയ്തു. പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തതിന് ശേഷമാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു വിശാഖിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പഴയ പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. 

ഡോ. എൻ.കെ നിഷാദാണ് കോളേജിലെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റത്. കോളേജ് തിരഞ്ഞെടുപ്പിൽ യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട അനഘ എന്ന വിദ്യാർത്ഥിക്ക് പകരം വിശാഖിന്റെ പേരായിരുന്നു പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്.

സംഭവത്തിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് വിശാഖിനെതിരെ നടപടിയെടുത്തത്. ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.