മെഡിക്കൽ കോളജിൽ രോഗി വീണ് മരിച്ച സംഭവം: അധികൃതരുടെ വീഴ്ചയെന്ന് ആരോപണം, ആരോഗ്യമന്ത്രിക്ക് പരാതി നൽകി

  1. Home
  2. Kerala

മെഡിക്കൽ കോളജിൽ രോഗി വീണ് മരിച്ച സംഭവം: അധികൃതരുടെ വീഴ്ചയെന്ന് ആരോപണം, ആരോഗ്യമന്ത്രിക്ക് പരാതി നൽകി

Medical college


പാലക്കാട്‌ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും സാമൂഹ്യ പ്രവർത്തകർ പരാതി നൽകി. പൈപ്പ് ഡക്ടിന്റെ വാതിൽ പൂട്ടിയിടുന്നതിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ശനിയാഴ്ച ഉച്ചക്കാണ് സംഭവം.

പൈപ്പിൽ നിന്നും വെള്ളം ചോരുന്നതിന്റെ ശബ്ദം കേട്ടാണ് ആശുപത്രി ജീവനക്കാർ പൈപ്പ് ഡക്റ്റ് തുറന്ന് നോക്കിയത്. അപ്പോഴാണ് പൈപ്പുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മോഹനന്റെ മൃതദേഹം കണ്ടെത്തിയത്. മുകളിലെ നിലകളിലേക്ക് ജലവിതരണ പൈപ്പുകൾ അടക്കം ബന്ധിപ്പിക്കാനായി സജ്ജീകരിച്ച മുറിയാണ് പൈപ്പ് ഡക്റ്റ്. പൈപ്പുകളിൽ തകരാറുണ്ടായാൽ ഒരോ നിലയിലും ഡക്റ്റ് തുറന്ന് അറ്റകുറ്റ പണി നടത്താറുണ്ട്.

ഇന്നലെ രാവിലെയായിരുന്നു മോഹനൻ ഒ.പിയിൽ ചികിത്സയ്ക്ക് എത്തിയത്. ഇതിനിടെ ശൗചാലയമാണെന്ന് കരുതി അബദ്ധത്തിൽ ഡക്റ്റിലേക്ക് കയറിയപ്പോൾ വീണതാകാം എന്നാണ് നിഗമനം. മെഡിക്കൽ കോളേജിലെ മൂന്നാം നിലയിൽ ഒ.പി യോട് ചേർന്നാണ് ഡക്റ്റുള്ളത്. അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.