ധനരാജ് വധക്കേസിലും ഇ.പി. ജയരാജനെതിരായ പരാതിയിലും നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ

  1. Home
  2. Kerala

ധനരാജ് വധക്കേസിലും ഇ.പി. ജയരാജനെതിരായ പരാതിയിലും നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ

mv govindan


പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിലെ കോടതി വിധിയിലും മുതിർന്ന നേതാവ് ഇ.പി. ജയരാജനെതിരായ പരാതിയിലും നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ധനരാജ് വധക്കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഇതുപോലെ ഒരു കൊലപാതകം ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ് കോടതി പറഞ്ഞത് മൂന്നുപേർക്കെതിരെയാണ് കുറ്റമുണ്ടെന്ന് കുറ്റമുണ്ടെന്ന് പറഞ്ഞത് സർക്കാർ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.പി. ജയരാജനെതിരായ പരാതിയിൽ പാർട്ടിക്കുള്ളിൽ പരിശോധിക്കേണ്ട കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുപറയേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതുമായ കാര്യങ്ങൾ യഥാസമയം വ്യക്തമാക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.