മുൻപും ജാനകി എന്ന പേരിൽ മലയാളത്തിലടക്കം സിനിമകൾ ഉണ്ടായിട്ടുണ്ട്; ഇപ്പോൾ എന്താണ് പ്രശ്‌നം;സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

  1. Home
  2. Kerala

മുൻപും ജാനകി എന്ന പേരിൽ മലയാളത്തിലടക്കം സിനിമകൾ ഉണ്ടായിട്ടുണ്ട്; ഇപ്പോൾ എന്താണ് പ്രശ്‌നം;സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

image


ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരിനെ മുൻനിർത്തി സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കൾ കോടതിയെ സമീപിച്ചു.ജാനകി എന്ന പേരിൽ മുമ്പും മലയാളത്തിലടക്കം സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.

സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം ചിത്രം മുംബൈയിൽ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് രേഖകൾ കൈമാറിയിരുന്നോ എന്നും കോടതി ചോദിച്ചു. റിവൈസിങ് കമ്മിറ്റിയുടെ നിർദേശം കോടതിയെ രേഖാമൂലം അറിയിക്കാനും ജസ്റ്റിസ് എൻ. നഗരേഷ് ആവശ്യപ്പെട്ടു.

ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും 'ജാനകി' എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരേഷ് ഗോപി നായകനായ ചിത്രം ചിത്ര ഇന്ന് റിലീസ് ചെയ്യേണ്ടിരുന്നത്.