ഫുട്പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ച സംഭവം; ലൈസൻസ് സസ്‌പെന്റ് ചെയ്തു

  1. Home
  2. Kerala

ഫുട്പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ച സംഭവം; ലൈസൻസ് സസ്‌പെന്റ് ചെയ്തു

image


കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ,ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. കൂടാതെ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് വേങ്ങേരി സ്വദേശിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തുഇതോടൊപ്പം, എടപ്പാളിൽ നടക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ () ഒരാഴ്ചത്തെ റോഡ് സുരക്ഷാ പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകി. പരിശീലന പരിപാടി പൂർത്തിയാക്കിയതിന് ശേഷം ലൈസൻസ് എത്ര മാസത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പിഴയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതി തീരുമാനിക്കും.

അതേസമയം, ഫുട്പാത്തിലൂടെ ബൈക്ക് ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയുടെ ഇടപെടൽ സമൂഹത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. പൊതുസുരക്ഷയ്ക്കായി ധൈര്യമായി ഇടപെട്ട പ്രഭാവതിയമ്മയെ ഗതാഗത മന്ത്രി ഫോൺ വഴി അഭിനന്ദിച്ചു. എംവിഡി ഉദ്യോഗസ്ഥർ പ്രഭാവതിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.നടപ്പാതകൾ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി മാത്രമാണെന്നും, ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.