ആത്മഹത്യ ചെയ്ത ഇൻഫ്‌ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

ആത്മഹത്യ ചെയ്ത ഇൻഫ്‌ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി

image


ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ചിന്നു പാപ്പുവിന്റെ (രേഷ്മ) ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ സന്ദേശിനെ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സന്ദേശിന്റെ അച്ഛൻ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി

ചിന്നു പാപ്പുവിന്റെ മരണത്തെത്തുടർന്ന് ഇയാൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് സൂചന.ഫെബ്രുവരി ഒൻപതിനാണ് ചിന്നു ആത്മഹത്യ ചെയ്തത്. കുഡ്ലു ആസാദ് നഗറിലെ വാടക വീട്ടിലാണ് തൂങ്ങിമരിച്ചത്. സംഭവത്തിനു പിന്നാലെ  സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു ഏറെനാളായി കാസർകോട് ആസാദ് നഗറിലെ വാടക വീട്ടിൽ സന്ദേശിനൊപ്പം കഴിയുകയായിരുന്നു.സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നു കുടുംബം ആരോപണമുയർന്നിരുന്നു.