'മുഖ്യമന്ത്രിയെ അപമാനിച്ചു'; അർജുൻ ആയങ്കിക്കെതിരെ കലാപാഹ്വാനത്തിന് ഒരു കേസ് കൂടി'മുഖ്യമന്ത്രിയെ അപമാനിച്ചു'; അർജുൻ ആയങ്കിക്കെതിരെ കലാപാഹ്വാനത്തിന് ഒരു കേസ് കൂടി

  1. Home
  2. Kerala

'മുഖ്യമന്ത്രിയെ അപമാനിച്ചു'; അർജുൻ ആയങ്കിക്കെതിരെ കലാപാഹ്വാനത്തിന് ഒരു കേസ് കൂടി'മുഖ്യമന്ത്രിയെ അപമാനിച്ചു'; അർജുൻ ആയങ്കിക്കെതിരെ കലാപാഹ്വാനത്തിന് ഒരു കേസ് കൂടി

arjun aayanki


മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് കേസെടുത്തു. ഓഗസ്റ്റ് അഞ്ചിന് സോഷ്യൽ മീഡിയയിലിട്ട കുറിപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്നും, സ്പർദ്ധയുണ്ടാക്കി ലഹളയ്ക്ക് പ്രേരിപ്പിക്കുന്ന രീതിയിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം.

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയവെയാണ് അർജുനെതിരെ പുതിയ സൈബർ കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിലിരുന്നുകൊണ്ട് ഇയാൾ നിരന്തരം പോലീസിനെ വെല്ലുവിളിച്ച് പോസ്റ്റുകൾ ഇടുന്നത് അന്വേഷണ സംഘത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

അതിനിടെ, ഇയാളുടെ വാഹനം പന്നിയങ്കര ടോൾ പ്ലാസ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സഹോദരൻ അഖിൽ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ അമ്മ നഗറിലാണ് അർജുന്റെ അവസാന ടവർ ലൊക്കേഷൻ കണ്ടെത്തിയത്. ഇയാളെ പിടികൂടാൻ തൃശ്ശൂർ, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.