ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിലെ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് ; ചെന്നിത്തലയുടെ മൊഴിയെടുക്കാൻ എസ്‌ഐടി
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എസ്‌ഐടി. രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ചാണ് മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്‌ഐടി നിർദ്ദേശിച്ചത്. പത്താം തീയതി ബുധനാഴ്ച മൊഴി നൽകുമെന്ന് ചെന്നിത്തല അറിയിച്ചു.
ശബരിമല ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ കോടിക്കണക്കിന് രൂപയ്ക്കു വിൽക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു.സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായും രമേശ് ചെന്നിത്തല അയച്ച കത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് തന്നോട് പറഞ്ഞത് ഒരു വ്യവസായിയാണ്. പ്രത്യേക അന്വേഷണസംഘം തയ്യാറെങ്കിൽ വ്യവസായിയുടെ വിവരങ്ങൾ കൈമാറും എന്നും അദ്ദേഹം വ്യക്തമാക്കി. ഭയം ഉള്ളതുകൊണ്ടാണ് വ്യവസായി നേരിട്ട് വരാത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.
