മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

  1. Home
  2. Kerala

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

ramesh chennithala


മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. ടെൻഡർ നൽകിയതിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് നോർത്ത് എം.എൽ.എ കെ. ജയന്ത് നൽകിയ പരാതിയിലാണ് അന്വേഷണം.

പദ്ധതി നിർവഹണത്തിൽ ഡി.പി.ആറിൽനിന്ന് വ്യതിചലിച്ചതായും കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്നും എം.എൽ.എയുടെ പരാതിയിൽ വ്യക്തമാക്കുന്നു. കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാത വികസനം നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വേഗത്തിൽ പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ഏറെ ഗതാഗതത്തിരക്കുള്ള റോഡ് നിർമാണത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.