കുരങ്ങൻ പാറയിലെ 12 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനൊരുങ്ങി ഇറിഗേഷൻ വകുപ്പ്; ഒഴിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് കുടുംബങ്ങൾ

  1. Home
  2. Kerala

കുരങ്ങൻ പാറയിലെ 12 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനൊരുങ്ങി ഇറിഗേഷൻ വകുപ്പ്; ഒഴിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് കുടുംബങ്ങൾ

Kurangan Para


വഴി തർക്കത്തെ തുടർന്ന് പീച്ചി കനാലിന്റെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് 12 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനൊരുങ്ങി ഇറിഗേഷൻ വകുപ്പ്. സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് നടപടി. കുടുംബങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും തഹസീൽതാരും എത്തിയിരുന്നു. ഇതോടെ പുനഃരധിവാസ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ പ്രതിഷേധിച്ചു. 
ഒഴിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്നാണ് കുടുംബങ്ങൾ പറയുന്നത്. സർക്കാർ നീതി പുലർത്തണമെന്നും, ഇനി എങ്ങോട്ട് പോകണമെന്ന് അറിയില്ലെന്നും ഗർഭിണിയും കുട്ടികളും ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. മറ്റൊരു സ്ഥലം നൽകിയാൽ മാറി താമസിക്കാൻ തയ്യാറാണ്. തലചായ്ക്കാനൊരു ഇടം വേണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും അവർ പറഞ്ഞു.