സർക്കാരിന് നഷ്ടമുണ്ടാകാത്തതെല്ലാം ധാർമ്മികമായി സാധ്യമാണോ?'; വി.ഡി.എസ്. സർക്കാരിനെതിരെ 'സത്യദീപം'
എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം' വി.ഡി.എസ്. സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകാത്തതെല്ലാം ധാർമ്മികമായി സാധ്യമാണോയെന്ന് മുഖപത്രം ചോദിക്കുന്നു.
'വി.ഡി.എസ്. സർക്കാർ ഒരു സ്‌പോൺസേർഡ് സർക്കാരാണോ?' എന്ന ചോദ്യവും കവര്‍സ്റ്റോറി ഉന്നയിക്കുന്നു. സ്‌പോൺസർമാരുടെ താൽപര്യങ്ങളുടെ സമ്മർദമില്ലാതെ സുതാര്യമായി പ്രവർത്തിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയതെന്ന് മറക്കരുതെന്നും ലേഖനത്തിൽ പറയുന്നു.
'സത്യദീപം' മുൻ എഡിറ്റർ ഫാ. മാത്യു കിലുക്കനാണ് പുതിയ ലക്കത്തിലെ കവര്‍സ്റ്റോറി എഴുതിയത്.
