ജയിക്കും മുമ്പേ എംഎൽഎ ഓഫീസ് തുറന്ന ആളല്ലേ'; അതിവേഗ പാത ഓഫീസ് തുറന്നതിൽ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

  1. Home
  2. Kerala

ജയിക്കും മുമ്പേ എംഎൽഎ ഓഫീസ് തുറന്ന ആളല്ലേ'; അതിവേഗ പാത ഓഫീസ് തുറന്നതിൽ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

image


അതിവേഗ റെയിൽ പാത വിഷയത്തിൽ മെട്രോ മാൻ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽ പദ്ധതികൾക്കായി ശ്രീധരൻ ഇപ്പോൾ ഓഫീസ് തുറന്നതിനെയടക്കം മുഖ്യമന്ത്രി പരിഹസിച്ചു. അതിവേഗ റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് ശ്രീധരൻ ഓഫീസ് തുറന്നതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിജയിക്കുന്നതിന് മുൻപേ എംഎൽഎ ഓഫീസ് തുറന്ന വ്യക്തിയാണ് ശ്രീധരനെന്നും, താൻ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കെ റെയിൽ പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു. കെ റെയിൽ അല്ലെങ്കിലും കുഴപ്പമില്ല, ഏതു രീതിയിലായാലും ജനങ്ങൾക്ക് വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം അല്ലെങ്കിൽ അതിവേഗ ട്രെയിൻ വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.