ജലപീരങ്കിയിൽ ഉപയോഗിക്കുന്നത് മലിന ജലം എന്ന് ആരോപണം; നിയമസഭയിൽ വെള്ളക്കുപ്പിയുമായി പിണറായി

  1. Home
  2. Kerala

ജലപീരങ്കിയിൽ ഉപയോഗിക്കുന്നത് മലിന ജലം എന്ന് ആരോപണം; നിയമസഭയിൽ വെള്ളക്കുപ്പിയുമായി പിണറായി

image


പിഎം ശ്രീ കരാറിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എവൈഎഫും എഐഎസ്എഫും നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ഉപയോഗിച്ചത് മലിനജലം എന്ന് ആരോപണം .പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ കുപ്പിവെള്ളവുമായി എത്തി. അമീബിക് മസ്തിഷ്‌ക ജ്വരം പകർത്താൻ സാധ്യതയുള്ള അത്യന്തം അപകടകരമായ മലിനജലമാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.ഇത് മോശമായ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോശമായ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. ജലപീരങ്കിയിൽ വെള്ളം നിറയ്ക്കുന്നത് വാട്ടർ അതോറിറ്റിയിൽ നിന്നാണ്.

പഴയകാലത്തെ വെള്ളം ആണോ എന്നറിയില്ലെന്ന് രമേശ് ചെന്നിത്തല മറുപടി നൽകി.ഇക്കാര്യം പരിശോധിക്കും. പബ്ലിക് ലാബിൽ അയച്ച് പരിശോധന നടത്താൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം സഭയിൽ ചർച്ചയാക്കേണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. ലാബ് ടെസ്റ്റ് വന്നതിനു ശേഷം മലിന ജലമാണെന്നു കണ്ടെത്തിയാൽ അപ്പോൾ ചർച്ച ചെയ്യാം. ഇപ്പോൾ സഹകരിക്കണമെന്ന് സ്പീക്കർ അറിയിച്ചു.