സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാൻ ആലോചന; 11ന് യോഗം ചേരും
സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാൻ സർക്കാർ ആലോചന. ഇത് സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. അടുത്ത മാസം 11 നാണ് യോഗം വിളിച്ചിട്ടുള്ളത്.
ഒരു സർവീസ് സംഘടനയിൽ നിന്ന രണ്ട് പ്രതിനിധികൾ വീതം യോഗത്തിൽ പങ്കെടുക്കാനാണ് കത്തിൽ നിർദേശം നൽകിയിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും മുൻകൂട്ടി അറിയിക്കാനുള്ള ഒരു ഇമെയിൽ വിലാസവും സംഘടനകൾക്ക് നൽകിയിട്ടുണ്ട്. സർക്കാരിന്റെ നിർദേശങ്ങൾ മനസിലാക്കിയ ശേഷമായിരിക്കും വിഷയത്തിൽ സർവീസ് സംഘനകൾ നിലപാട് കൈക്കൊള്ളുക
