വാക്കുകളുടെ നിലയ്ക്കാത്ത സാ​ഗരം, അഴിക്കോട് മാഷ് വിടവാങ്ങിയിട്ട് ഇന്ന് 12 വർഷം, ചിതാഭസ്മം ഇപ്പോഴും അലമാരയിൽ

  1. Home
  2. Kerala

വാക്കുകളുടെ നിലയ്ക്കാത്ത സാ​ഗരം, അഴിക്കോട് മാഷ് വിടവാങ്ങിയിട്ട് ഇന്ന് 12 വർഷം, ചിതാഭസ്മം ഇപ്പോഴും അലമാരയിൽ

azhikode


വാക്കുകളുടെ ഇടമുറിയാത്ത സാ​ഗരം, സുകുമാർ അഴിക്കോട് വിട പറഞ്ഞിട്ട് ഇന്ന് 12 വർഷം . പന്ത്രണ്ടു കൊല്ലത്തിനിപ്പുറവും അഴീക്കോടിന്‍റെ ചിതാഭസ്മം ഇരവിമംഗലത്തെ വീട്ടിലെ അലമാരയില്‍ തന്നെയിരിക്കുന്നു. ചിതാഭസ്മം എന്ത് ചെയ്യണമെന്ന് അഴീക്കോട് വില്‍പത്രത്തില്‍ എഴുതിവച്ചിട്ടില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാന്‍ ആരുമില്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ സാംസ്ക്കാരിക സാഹിത്യ ഭൂമികയിൽ എന്നും വെറിട്ട ശബ്ദമായിരുന്നു അഴിക്കോട്.പന്ത്രണ്ട് കൊല്ലത്തിനിപ്പുറം എരവിമംഗലത്തെ വീട് സാംസ്കാരിക വകുപ്പിന് കീഴില്‍ സ്മാരകമാണ്. അവഗണനയുടെ അടയാളങ്ങള്‍ ഇവിടെയും വീണു കിടക്കുന്നു. കിടപ്പുറിയിലെ അലമാരയില്‍ ചിതാഭസ്മം കുടത്തിലിരിപ്പുണ്ട്. ഇതിൽ അഴിക്കോട് മാഷിനെ സ്നേഹിക്കുന്നവർക്ക് കലഹമുണ്ട്. വീട് സംസ്ക്കാരി പഠനത്തിനായി തുറന്നു നൽകണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. 

 ചിതാഭസ്മം അലമാരയിലടച്ചതിന് സാഹിത്യ അക്കാദമി അധ്യക്ഷന് പറയാനുള്ളത് ഇതാണ്- "ചിതാഭസ്തമത്തെ കുറിച്ച് അഴീക്കോട് ഒന്നും അദ്ദേഹത്തിന്‍റെ വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടില്ല. എന്തുചെയ്യണമെന്ന് ഞങ്ങളെ ഉപദേശിക്കാന്‍ ആരുമില്ല. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ ഇഷ്ടംപോലെ കടലിലൊഴുക്കുകയോ അല്ലെങ്കില്‍ ഗംഗയില്‍ തന്നെ ഒഴുക്കുകയോ ചെയ്യാം. പക്ഷേ കൃത്യമായ നിർദേശം ഇല്ലാത്തിടത്തോളം ആ ചിതാഭസ്മം ഭദ്രമായി സൂക്ഷിക്കുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാവുന്നത്. അവിടെയൊരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാവുന്നതാണ്".