അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതി ഡോക്ടർ സീറീയക് പി ജോർജ് പിടിയിൽ

  1. Home
  2. Kerala

അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതി ഡോക്ടർ സീറീയക് പി ജോർജ് പിടിയിൽ

image


അങ്കമാലിയിൽ വിദ്യാർത്ഥിനിയായ  ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ  പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് കണ്ടെത്തിയതിന് തുടർന്നാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ്  പ്രതി അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് പെൺകുട്ടി മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.പ്രതിയെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പിടികൂടാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.