വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

  1. Home
  2. Kerala

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

majapitham


പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒയ്ക്കാണ് ജില്ലാ കളക്ടര്‍ എച്ച് ഉമേഷ് നിർദ്ദേശം നല്‍കിയത്. രോഗം പടരുന്നത് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നാണെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം. സംഭവത്തില്‍ ഉത്തരവവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടാകണം.

ദുരിതബാധിതര്‍ക്കുള്ള ആശ്വാസ നടപടികള്‍ എന്തൊക്കെ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. ആര്‍ഡിഒ ഷൈജു പി ജേക്കബിന് അന്വേഷണ സംഘത്തിന്റെ ചുമതല. വേങ്ങൂര്‍ പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകായി പടര്‍ന്നുപിടിച്ചത്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നാണ് നിഗമനം. ഇപ്പോള്‍ 200 രോഗബാധിതരുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.