മാധ്യമപ്രവർത്തകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

  1. Home
  2. Kerala

മാധ്യമപ്രവർത്തകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

bipin-chandran


മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു. സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ് ബിപിൻ ചന്ദ്രൻ. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്‌കരിക്കും.

ഡൽഹിയിൽ മാധ്യമപ്രവർത്തകനായി ഏറെക്കാലം ജോലി ചെയ്തു. എന്റർപ്രണർ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാൻഡേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിരുന്നു.