ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്:പൊലീസ് കുറ്റപത്രം സമർപ്പിച്ചു

  1. Home
  2. Kerala

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്:പൊലീസ് കുറ്റപത്രം സമർപ്പിച്ചു

image


വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അഡ്വ ശ്യാമിലിയെ മർദ്ദിച്ച കേസിൽ ബെയ്ലിൻ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനിടെയാണ് മർദനമുണ്ടായത്. കഴിഞ്ഞ മെയ് 13 നാണ് സംഭവം നടന്നത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേൽപ്പിച്ച് വീണ്ടും മർദ്ദിക്കുകയായിരുന്നു. അതേസമയം, അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും.