വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; യുവതി കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂരിൽ വിവാഹം നടക്കാനിരിക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂരിലെ സി.പി. പോക്കറിന്റെയും കെ.വി. റമീസയുടെയും മകൾ ഫാത്തിമത്ത് റാന (23) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.കുഴഞ്ഞുവീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.
