ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വേണം; കുറ്റകൃത്യങ്ങളിലെ പ്രായപരിധി 16 ആക്കണമെന്ന് രമേശ് ചെന്നിത്തല; അമിത് ഷായ്ക്ക് കത്തയച്ചു

  1. Home
  2. Kerala

ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വേണം; കുറ്റകൃത്യങ്ങളിലെ പ്രായപരിധി 16 ആക്കണമെന്ന് രമേശ് ചെന്നിത്തല; അമിത് ഷായ്ക്ക് കത്തയച്ചു

ramesh chennithala


കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കെതിരായ നിയമനടപടികളുടെ പ്രായപരിധി 18ൽ നിന്ന് 16 ആയി കുറയ്ക്കണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചെന്നിത്തല കത്തയച്ചു.

കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ കുട്ടികൾ ഉൾപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രായപരിധി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ആവശ്യം. സമാനമായ വിഷയത്തിൽ പ്രായപരിധി 18ൽ നിന്ന് 16 ആക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.

എന്നാൽ, പ്രായപരിധി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് വഴിതെറ്റുന്നതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്നും, കുറ്റവാളികളായ കുട്ടികളെ ശിക്ഷിക്കുന്നതിനേക്കാൾ പുനരധിവാസത്തിലൂടെ മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾക്കാണ് മുൻഗണന നൽകേണ്ടതെന്നും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.