'ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന വാദം തെറ്റ്, സിപിഎം അക്രമം തടയുകയാണ് ചെയ്തത്'; മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി സുധാകരൻ

  1. Home
  2. Kerala

'ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന വാദം തെറ്റ്, സിപിഎം അക്രമം തടയുകയാണ് ചെയ്തത്'; മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി സുധാകരൻ

sudhakaran press meet


സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

താൻ കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ ചെയ്തത്. ബിജെപിയും സിപിഎമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണ്. ലാവലിൻ കേസ് തുടർച്ചയായി മാറ്റുന്നത് സംരക്ഷണത്തിന് തെളിവാണ്. സിപിഎം - ബിജെപി അവിഹിത ബന്ധം വർഷങ്ങളായി തുടരുന്നുണ്ട്. തൃശ്ശൂർ സുരേഷ് ഗോപി എടുത്തതല്ല സിപിഎം കൊടുത്തതാണ്. അന്വേഷണത്തിലൂടെ ഒരു ചുക്കും പുറത്തു വരില്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്വേഷണം കിന്വേഷണം എന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.