തോമസ് ഐസക് പോലും തള്ളിപ്പറയുന്ന സര്‍ക്കാരിന് ജനങ്ങൾ എങ്ങനെ വോട്ടുചെയ്യുമെന്ന് കെ സുധാകരന്‍

  1. Home
  2. Kerala

തോമസ് ഐസക് പോലും തള്ളിപ്പറയുന്ന സര്‍ക്കാരിന് ജനങ്ങൾ എങ്ങനെ വോട്ടുചെയ്യുമെന്ന് കെ സുധാകരന്‍

k sudhakaran


തോമസ് ഐസക് പോലും പരസ്യമായി തള്ളിപ്പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടിനേക്കാള്‍ വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. .
"ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികമായ ഏഴാം തീയതി കെപിസിസി ആചരിക്കും. എല്ലാ ജില്ലകളിലും പദയാത്ര സംഘടിപ്പിക്കും. കണ്ണൂരില്‍ വെച്ച് നടത്തുന്ന ജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം കെസി വേണുഗോപാല്‍ നിര്‍വഹിക്കും. എല്ലാ ജില്ലകളിലും സംസ്ഥാന നേതാക്കളാകും പദയാത്രയ്ക്ക് നേതൃത്വം നല്‍കുക"- കെ സുധാകരന്‍ അറിയിച്ചു.