കെ.സുരേന്ദ്രന്റെ ഒരു മാസം നീളുന്ന കേരള പദയാത്രക്ക് ഇന്ന് കാസർകോട് തുടക്കം

  1. Home
  2. Kerala

കെ.സുരേന്ദ്രന്റെ ഒരു മാസം നീളുന്ന കേരള പദയാത്രക്ക് ഇന്ന് കാസർകോട് തുടക്കം

Surendran


എന്‍ഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കും. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസർകോട്ടെ കൂടിക്കാഴ്ച

ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസമാണ് പര്യടനം. കേന്ദ്ര നേട്ടങ്ങള്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് പദയാത്രയുടെ ലക്ഷ്യം. കൂടിക്കാഴ്ച. വൈകീട്ട് ആറിന് മേൽപറമ്പിലാണ് കേരള പദയാത്രയ്ക്ക് ജില്ലയില്‍ സമാപനം ആകും.