ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണം; വി മുരളീധരൻ
ശബരിമല സ്വർണക്കൊള്ള കേസിന്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. ദേവസ്വം മന്ത്രിക്ക് ബോർഡിൽ യാതൊരു പങ്ക് ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല എന്നും അദ്ദേഹം പറഞ്ഞു.സിബിഐ അന്വേഷിച്ചാൽ മാത്രമേ വിഷയം പൂർണ്ണമായും പുറത്ത് വരുകയുള്ളു എന്നും വി മുരളീധരൻ പറഞ്ഞു.
അനുവാദം കൊടുത്ത മന്ത്രിക്ക് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുന്നുണ്ട്. അന്വേഷണം നാല് മാസം പിന്നിടുന്നു. വിഎസ്എസ്സിയിലെ പരിശോധനയിൽ സ്വർണ്ണ പാളികൾ മോഷ്ടിക്കപ്പെട്ടു എന്ന് തെളിഞ്ഞു. എന്നാൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അടക്കം സംരക്ഷിക്കാൻ ആണ് നീക്കം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് -സിപിഐഎം സഹായത്തോടെ നടത്തിയ വലിയ കൊള്ളയാണ് നടന്നതെന്ന് വി മുരളീധരൻ ആരോപിച്ചു.
