കാഫിർ സ്‌ക്രീൻഷോട്ട്; വ്യാജ പ്രചാരണത്തില്‍ കേസെടുത്ത് സൈബർ പൊലീസ്
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന വ്യാജ പ്രചാരണത്തില്‍ കേസെടുത്ത് സൈബർ പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാജന്‍ അല്‍ഫോന്‍സ്, ആസ്റ്റിന്‍ ചെറുപുഴ എന്നീ പേരുകളിലുള്ള എഫ്ബി അക്കൗണ്ടുകളിലാണ് എംപിയെ ഉൾപ്പെടുത്തി വ്യാജപ്രചാരണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
പൊതുജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ച് ലഹള ഉണ്ടാക്കും വിധത്തിലുള്ള പ്രവര്‍ത്തനമാണ് പ്രതികള്‍ ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു.അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.
