കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ 13ന് പരിഗണിക്കും

  1. Home
  2. Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ 13ന് പരിഗണിക്കും

image


കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 13ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.കേസിൽ പ്രതി ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് റിബേഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. സിൽ പ്രത്യേക അന്വേഷണ സംഘം റിബേഷിനെ പല തവണ ചോദ്യം ചെയ്തിരുന്നു.

സിപിഐഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ വടകര സ്ക്വാഡിൽ നിന്നാണ് കാഫിർ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണന് ജിതിൻ ഭാസ്‌കറിൽ നിന്നാണ് ഈ സ്‌ക്രീൻഷോട്ട് ലഭിച്ചത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ ഡിവൈഎഫ്ഐ നേതാവായ ജിതിൻ ഭാസ്കറിനെ മാത്രമാണ് നിലവിൽ പ്രതി ചേർത്തത്.