കാലടി സർവകലാശാലയിലെ സസ്‌പെൻഷൻ: വിദ്യാർഥികളുടെ ഭേദഗതി ഹർജി കോടതി അനുവദിച്ചു; നാളെ വാദം

  1. Home
  2. Kerala

കാലടി സർവകലാശാലയിലെ സസ്‌പെൻഷൻ: വിദ്യാർഥികളുടെ ഭേദഗതി ഹർജി കോടതി അനുവദിച്ചു; നാളെ വാദം

image


കൊച്ചി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കേസിൽ ഭേദഗതി ഹർജി അനുവദിച്ച് കോടതി. ഹർജി അംഗീകരിക്കരുതെന്ന സർവകലാശാലയുടെ വാദം തള്ളിയാണ് കോടതിയുടെ നടപടി. ഹർജിയിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം നടക്കും.

തങ്ങൾക്കെതിരായ സസ്‌പെൻഷൻ ഉത്തരവും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ ഭേദഗതി ഹർജി സമർപ്പിച്ചത്. രജിസ്ട്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്ന് ജസ്റ്റിസ് നേരത്തെ ഹർജി ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നു.

അന്വേഷണ റിപ്പോർട്ടിൽ സസ്‌പെൻഷനിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും, തങ്ങൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള ആവശ്യമായ തെളിവുകൾ സർവകലാശാലയുടെ പക്കലില്ലെന്നുമാണ് വിദ്യാർഥികളുടെ വാദം. സസ്‌പെൻഷൻ മൂലം നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും വരാനിരിക്കുന്ന പരീക്ഷകൾ എഴുതാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ.