കളമശ്ശേരി സ്ഫോടനം; ഡൊമനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ സർക്കാർ പിൻവലിച്ചു
കളമശ്ശേരി കൺവെൻഷൻ സെൻററിൽ ഉണ്ടായ സ്ഫോടനം. മുഖ്യസൂത്രധാരൻ ഡൊമനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് ആറുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ പ്രാർത്ഥന ചടങ്ങിൽ ആയിരുന്നു സ്ഫോടനം.
കേസിലെ പ്രതിയായ ഡൊമനിക്കിനെതിരെ പോലീസ് നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. ഇതാണ് കേരള സർക്കാർ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം എന്ന് വിലയിരുത്തപ്പെടുന്നു. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ കുറ്റം ചുമത്തിയതിന് ഇടതുപക്ഷത്തു നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് കളമശ്ശേരി സ്ഫോടന കേസിലെ മുഖ്യസൂത്രധാരനെതിരായ യുഎപിഎ സർക്കാർ പിൻവലിക്കുന്നത്