കളമശ്ശേരി സ്‌ഫോടനം; മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡോമിനിക് മാർട്ടിനെതിരെ സാക്ഷ്യം പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോൺ നമ്പറിലേക്കാണ് ഭീഷണി ലഭിച്ചത്. സന്ദേശം മലേഷ്യൻ നമ്പറിൽ നിന്നാണ് വന്നതെന്ന് സംശയം.
മെയ് 12-ന് രാത്രി പത്ത് മണിയോടെയാണ് സന്ദേശം ലഭിച്ചത്. യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും ബോംബ് വെക്കുമെന്നുമാണ് ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.2023 ഒക്ടോബർ 29-ന് സാംറ കൺവെൻഷൻ സെന്ററിൽ നടന്ന സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു, 45 പേർക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാർട്ടിൻ