ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' ഫീച്ചർ വിവാദം; ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു

  1. Home
  2. Kerala

ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' ഫീച്ചർ വിവാദം; ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു

k r ajayan


ദേശാഭിമാനി വാരാന്തപ്പതിപ്പിൽ 'കള്ളൻ വിജയൻ' എന്ന പേരിലുള്ള ഫീച്ചർ ഉൾപ്പെടുത്തിയതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ, വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശന്റെ നിർദേശപ്രകാരം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നിർബന്ധിത രാജി.

വി.എസ്. അച്യുതാനന്ദൻ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പിൽ 'കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ടിൽ ഫീച്ചർ വന്നതോടെ ജൂലൈ മൂന്നാം വാരത്തിലെ വാരാന്തപ്പതിപ്പ് വിതരണം ചെയ്യുന്നത് തടഞ്ഞിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് വിതരണം വൈകിയതെന്ന് റെസിഡന്റ് എഡിറ്റർ എം. സ്വരാജ് വിശദീകരിക്കുകയും, വിവാദ ഫീച്ചർ ഒഴിവാക്കി തിങ്കളാഴ്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ അജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പാർട്ടി നേതൃത്വവും മാനേജ്‌മെന്റും വിലയിരുത്തിയിരുന്നു. ഫീച്ചറിന്റെ തലക്കെട്ടിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന അജയന്റെ മുറി മുൻപ് പൂട്ടിയിട്ടതും വലിയ വാർത്തയായിരുന്നു. തുടർന്ന് അവധിയിൽ പോകാനോ രാജിവെക്കാനോ ഉള്ള മാനേജ്‌മെന്റ് നിർദേശത്തെത്തുടർന്നാണ് നിലവിലെ രാജി. വിവാദമായ ഫീച്ചർ എഴുതിയ ടി.സി. രാജേഷ് പിന്നീട് ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.