കലൂർ നൃത്ത പരിപാടി അപകടം; കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

  1. Home
  2. Kerala

കലൂർ നൃത്ത പരിപാടി അപകടം; കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

uma thomas


കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ വിഐപി -ഗാലറിയിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ നൽകി. ഓസ്‌കർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഉടമ ജനീഷ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.പാലാരിവട്ടം പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഹർജി.

കലൂർ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിഡിസിഎയ്ക്ക് ഉമ തോമസ് എംഎൽഎ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. വിഐപി ഗാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാൽവഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് താഴേക്ക് വീഴുകയായിരുന്നു. ഏകദേശം 20 അടി താഴേക്ക് വീണ അവർ കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരുന്നു.വാരിയെല്ല് പൊട്ടുകയും ശ്വാസകോശത്തിൽ മുറിവേൽക്കുകയും നട്ടെല്ലിനും തലച്ചോറിനും പരിക്ക് സംഭവിക്കുകയും ചെയ്തതായി ചികിത്സ നൽകിയ ഡോക്ടർമാർ അന്ന് വ്യക്തമാക്കിയിരുന്നു.