എസ്എഫ്‌ഐയുടെ എതിർപ്പ് തള്ളി കണ്ണൂർ സർവകലാശാല; ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

  1. Home
  2. Kerala

എസ്എഫ്‌ഐയുടെ എതിർപ്പ് തള്ളി കണ്ണൂർ സർവകലാശാല; ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

sfi


എസ്എഫ്‌ഐയുടെ എതിർപ്പ് അവഗണിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കണ്ണൂർ സർവകലാശാല. സർവകലാശാലയുടെ 30-ാം വാർഷികാഘോഷ പരിപാടിയിലാണ് വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദം വീണ്ടും ഉയർന്നത്.വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന നിലപാടാണ് എസ്എഫ്‌ഐ സ്വീകരിച്ചത്. ഇതുസംബന്ധിച്ച് സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വൈസ് ചാൻസലറെ നേരിട്ട് ബന്ധപ്പെട്ട് എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം വകവെക്കാതെയാണ് പരിപാടിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പരിപാടി നടന്ന മങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കയ്യെഴുത്ത് പോസ്റ്ററുകള്‍ പതിച്ചു.