64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കണ്ണൂരിന്; രണ്ടാം സ്ഥാനം തൃശൂരിന്

  1. Home
  2. Kerala

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കണ്ണൂരിന്; രണ്ടാം സ്ഥാനം തൃശൂരിന്

image


64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം സ്വന്തമാക്കി കണ്ണൂർ. മുൻ ചാമ്പ്യൻമാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. 1028 പോയിന്റോടെയാണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. 1023 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനവും 1017 പോയിൻ്കളുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ചലച്ചിത്ര താരം മോഹൻലാൽ വിശിഷ്ടാതിഥിയാകും.

പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹൻലാലും ചേർന്ന് വിജയികൾക്ക് സമ്മാനിക്കും.