നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ്
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്നും, വിഷയത്തിൽ കാന്തപുരത്തിന്റെ നിലപാട് മാറ്റമില്ലെന്നും ഓഫീസ് അറിയിച്ചു. എക്‌സസ് പോസ്റ്റ് പിൻവലിച്ചത് വാർത്ത ഏജൻസിയാണെന്നും ഓഫിസ് അറിയിച്ചു.
ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതുമായി ബന്ധപ്പെട്ട വാർത്ത കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ തലാലിന്റെ കുടുംബവും പ്രതികരിച്ചിരുന്നു.
ഈ മാസം 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന മതപണ്ഡിതന്മാർ ഉൾപ്പെട്ട ചർച്ചയിലാണ് വധശിക്ഷ താൽകാലികമായി നീട്ടിവച്ചത്
