കാസർകോട് റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം;

  1. Home
  2. Kerala

കാസർകോട് റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം;

police register case against assam native


കാസർകോട് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. പ്ലസ് വൺ വിദ്യാർഥിയായ സൽമാനുൽ ഫാരിസിനാണ് മർദനമേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയായിരുന്നു മർദനം. നെഞ്ചിൽ ചവിട്ടിയതായും കാലിന് പരിക്കേറ്റതായും വിദ്യാർഥി പറയുന്നു.പരിക്കേറ്റ വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പും ഷൂ ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തിയിരുന്നതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.