മന്ത്രി കെ. ബി ഗണേഷ്‌കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 20 പേർ; ഉത്തരവിറങ്ങി

  1. Home
  2. Kerala

മന്ത്രി കെ. ബി ഗണേഷ്‌കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 20 പേർ; ഉത്തരവിറങ്ങി

k b ganesh kumar


ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പഴ്‌സനൽ സ്റ്റാഫിനെ നിയമിച്ച് ഉത്തരവിറങ്ങി. 20 പേരാണ് പഴ്‌സനൽ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ നിയമിക്കാമെന്നാണ് എൽഡിഎഫിലെ ധാരണ. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോഴാണ് പകരം കെ.ബി.ഗണേഷ് കുമാർ മന്ത്രിയായത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഇരുപതോളം പേരെ ഒഴിവാക്കിയാണ് പുതിയ നിയമനം. രണ്ടര വർഷം പൂർത്തിയാക്കിയതിനാൽ ഇവർക്കെല്ലാം പെൻഷന് അർഹതയുണ്ട്.

തനിക്ക് അർഹതയുള്ള പേഴ്‌സണൽ സ്റ്റാഫിനെ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ഗണേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തന്റേത് ഒരു ചെറിയ പാർട്ടിയാണ്. മന്ത്രി അധികാരത്തിൽ വരുമ്പോൾ പാർട്ടിക്കാരെ അല്ലാതെ വേറെ ആരെയെങ്കിലും വെയ്ക്കുമോ അർഹതപ്പെട്ട പേഴ്‌സണൽ സ്റ്റാഫ് എല്ലാവർക്കുമുണ്ട്. ഞാൻ കുറച്ചുപേരെ മാത്രമേ എടുത്തുള്ളുവെങ്കിൽ അത് മറ്റ് മന്ത്രിമാരെ കളിയാക്കുന്നതുപോലെയാകും. പിന്നെ അധികം യാത്രകൾ പോകാതിരിക്കുകയും സർക്കാർ വസതിക്കു പകരം സ്വന്തം വസതി ഉപയോഗിക്കുകയും ചെയ്യുന്നു. സ്വന്തം വീടില്ലായിരുന്നുവെങ്കിൽ സർക്കാർ വസതിയിൽ താമസിച്ചേനെ. ഇത്രയൊക്കെയല്ലേ ചെയ്യാനാകൂവെന്നും മന്ത്രി ചോദിച്ചു.