സതീശന് അഭിനന്ദനങ്ങൾ അറിയിച്ച് കെ.സി. വേണുഗോപാൽ

  1. Home
  2. Kerala

സതീശന് അഭിനന്ദനങ്ങൾ അറിയിച്ച് കെ.സി. വേണുഗോപാൽ

kc


വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി. വേണുഗോപാൽ. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
''ഹൈക്കമാൻഡിന്റെ തീരുമാനം എന്തായാലും അംഗീകരിക്കും. ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്,''  കെ.സി. പ്രതികരിച്ചു. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും പാർട്ടിക്കു മുകളിലുള്ള വ്യക്തിചിത്രങ്ങൾ താൻ ഉണ്ടാക്കാറില്ലെന്നും കെ.സി. പറഞ്ഞു. തനിക്കുവേണ്ടി ഫ്‌ളക്സ് വെച്ചവരടക്കം ഇപ്പോഴത്തെ തീരുമാനം അംഗീകരിച്ച് മുന്നോട്ടുപോകണമെന്നാണ് പറയാനുള്ളത് അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാച്ചടങ്ങിൽ തീർച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.